താമരശ്ശേരി : തണൽ വട്ടക്കുണ്ട് മഹല്ല് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് ഓറിയന്റേഷൻ പരിശീലനവും എസ്എസ്എൽസി , +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കൽ പരിപാടിയും സംഘടിപ്പിച്ചു .
വട്ടക്കുണ്ട് വാവാട് ഉസ്താദ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി താമരശ്ശേരി ഗ്രാമപഞ്ചായത്ത്
പ്രസിഡൻറ് ജെ ടി അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . കരിം വാഴക്കാട് (സെക്രട്ടറി IAPC കേരള) പാലിയേറ്റീവ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
സി കെ യൂസഫ് മാസ്റ്റർ അധ്യക്ഷവഹിച്ചു മഹല്ല് സെക്രട്ടറി ഹംസ മാസ്റ്റർ, കെ കെ റഷീദ്, പി കെ ഉസ്മാൻ, അലി കാരാടി, സി കെ ഇബ്രാഹിം, പി ടി മുനീർ എന്നിവർ വിദ്യാർത്ഥികൾക്കുള്ള മെമെന്റോ കൈമാറി . അജ്മൽ ഓടക്കുന്ന് സ്വാഗതവും അലി തനിയലം നന്ദിയും പറഞ്ഞു. നൂറോളം പേർ പങ്കെടുത്ത പരിപാടിക്ക് നജീബ് റഹ്മാൻ, അൻസാർ മാസ്റ്റർ, സി കെ സലാം, മുനീർ ഡയലോഗ്, ഇ.കെ സലീം, സി.എ.സലാം ,സി.വി.അഷ്റഫ് ,ഷൗക്കത്തലി , സി.കെ. സിദ്ധീഖ് എന്നിവർ നേതൃത്വം നൽകി.