താമരശ്ശേരി: കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരൻ്റെ മകൻ റിജേഷ് (35) നാണ് കാട്ടുപോത്തിൻ്റെ അക്രമത്തിൽ പരുക്കേറ്റത്.
സംസാരശേഷിയില്ലാത്ത റിജേഷ് രാവിലെ 8 യോടെ പിതാവിനൊപ്പം റബർ ടാപ്പിംങ്ങിൽ ഏർപ്പെട്ടതായിരുന്നു.
ഈ സമയത്താണ് കുത്തേറ്റത്.പിന്നീട് ഒച്ച വെച്ചാണ് കാട്ടുപോത്തിനെ ഓടിച്ചത്,
റിജേഷിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം, മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി