Trending

സഹോദര ഭാര്യമാര്‍ തമ്മിലുള്ള തര്‍ക്കം, ചേട്ടന്‍ അനിയനെ വെടിവെച്ചു





സഹോദര ഭാര്യമാര്‍ തമ്മിലുള്ള അടുക്കള തര്‍ക്കത്തെ തുടര്‍ന്ന് ചേട്ടന്‍ അനിയനെ വെടിവെച്ച് പരിക്കേല്‍പ്പിച്ചു. എയര്‍ഗണ്ണില്‍ നിന്നുള്ള വെടിയേറ്റ് കൈക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലം കുരീപ്പുഴ സ്വദേശി ഷിബിന്‍ സേവ്യറാണ് സഹോദരന്‍ അബിന്‍ സേവ്യറെ വെടിവെച്ചത്.

പ്രതിയുടെ ഭാര്യയെ അടുക്കളയില്‍ സഹോദരനായ അബിന്റെ ഭാര്യയെ സഹായിച്ചില്ലെന്നാരോപിച്ചായിരുന്നു എയര്‍ഗണ്‍ കൊണ്ട് പ്രതി ഷിബിന്‍ സേവ്യര്‍ അബിനെ വെടി വെച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 24 ന് രാത്രി 9.30 നായിരുന്നു വെടിവെപ്പെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതിക്കെതിരെ പൊലീസ് വധ ശ്രമത്തിന് കേസെടുത്തു.

Post a Comment

Previous Post Next Post