മെയ് 13ന് രാവിലെയാണ് പെണ്‍കുട്ടിയെ അസുഖത്തെ തുടര്‍ന്ന് അവശനിലയില്‍ വീട്ടിനകത്ത് കണ്ടെത്തിയത്. ആരിഫയെ ഉടനെ പയ്യന്നൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും അസുഖം മൂര്‍ച്ഛിച്ചതോടെ കോഴിക്കോട്ടെ ആശുപ്രതിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ആരിഫ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് മരണപ്പെട്ടത്. വിഷം അകത്ത് കടന്നതായുള്ള സംശയം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ചന്തേര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചന്തേര എസ്ഐ എംവി ശ്രീദാസിന്റെ നേതൃത്വത്തില്‍ പൊലീസ് കോഴിക്കോട്ടെത്തി ഇന്‍ക്വസ്റ്റ് നടത്തി.