Trending

തൃശൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഗ്യാസ് ടാങ്കർ ലോറിയിടിച്ചു, ലോറി ഡ്രൈവർ മരിച്ചു





തൃശൂർ
കയ്പമംഗലത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഗ്യാസ് ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചു. 


ദേശീയപാതയിൽ കയ്പമംഗലം പനമ്പിക്കുന്നിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ഗുജറാത്തിലെ സൂറത്തിൽ നിന്നും റബ്ബറുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയുടെ ഡ്രൈവർ കർണ്ണാടക സ്വദേശി ചന്ദ്രപ്പ രാംപൂർ (59) ആണ് മരിച്ചത്.


 ലോറിയിലെ ചരക്കിന് മുകളിലുണ്ടായിരുന്ന ടാർപായ അഴിഞ്ഞ് പോയത് കെട്ടിയുറപ്പിക്കാനായി ലോറി റോഡരികിൽ നിർത്തിയിട്ട ശേഷം പുറത്തിറങ്ങിയാതായിരുന്നു ഡ്രൈവർ. കെട്ടികൊണ്ടിരിക്കെ പിന്നിൽ നിന്നും വന്നിരുന്ന ഗ്യാസ് ടാങ്കർ ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ അപകട സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ ഗ്യാസ് ടാങ്കർ ഡ്രൈവർ പാലക്കാട് പാമ്പുമല സ്വദേശി രഞ്ജിത്തിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


ടാങ്കർ ലോറി പൂർണമായും തകർന്നു. ഇതേ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.  

Post a Comment

Previous Post Next Post