കോഴിക്കോട് നടക്കാവ് സ്വദേശി ഷെറിനും കുടുംബവും സഞ്ചരിച്ച കാറാണ് 8 അടിയോളം താഴ്ച്ചയിലേക്ക് മറിഞ്ഞത്. ഷെറിന്റെ മാതാവിനാണ് അപകടത്തില്‍ പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ ഇവരെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സക്ക് ശേഷം കോഴിക്കോട് ഇഖ്‌റ ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ചു. .
കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോവുകയായിരുന്ന കുടുംബം രാവിലെ 8 മണിയോടെ കുട്ടിരായിന്‍ പാലത്തിന് സമീപം വെച്ചാണ് അപകടത്തില്‍ പെട്ടത്.ഷെറിനോടൊപ്പം ഭാര്യയും രണ്ട് കുട്ടികളും ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.