Trending

പരാതി നൽകിയിട്ടും ഉണങ്ങിയ മരം മുറിച്ചുനീക്കിയില്ല, മരക്കൊമ്പുകൾ രണ്ടാം തവണയും വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞ് വീണു.





താമരശ്ശേരി: ഉണങ്ങിയ മരക്കൊമ്പ് മുറിഞ്ഞു വീണ് രണ്ടാം തവണയും വൈദ്യുതി ലൈൻ തകർന്നു. ഒരു മാസം മുമ്പും കൊമ്പ് ഒടിഞ്ഞ് വീണിരുന്നു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ മൂലമാണ് ദുരന്തം ഒഴിവായത്.

കാരാടി കുറ്റ്യാക്കിൽ ഭാഗത്ത് ഉണങ്ങി അപകട ഭീഷണി ഉയർത്തി മരം നിലനിൽക്കുന്നത്.

മരം മുറിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ പരാതി നൽകിയെങ്കാലും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

Previous Post Next Post