താമരശ്ശേരി: നാലു പതിറ്റാണ്ട് കാലം താമരശ്ശേരി ടൗണിൽ ചുമട്ടു തൊഴിലാളിയായി സേവനമനുഷ്ഠിച്ച ചുമട്ടുതൊഴിലാളി യൂണിയൻ (എസ്.ടി.യു) പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ കമ്മിറ്റി അംഗവുമായ കെ.കെ ഹംസക്കുട്ടി, പുരുഷോത്തമൻ എന്നിവർക്ക് ചുമട്ടുതൊഴിലാളി യൂണിയൻ (എസ്.ടി.യു) താമരശ്ശേരി ടൗൺ യൂണിറ്റ് യാത്രയയപ്പ് നൽകി.
യാത്രയയപ്പ് യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് അംഗം കാസിം കാരാടി അധ്യക്ഷത വഹിച്ചു. സുബൈർ വെഴുപ്പൂർ സ്വാഗതവും അലി തച്ചംപൊയിൽ നന്ദിയും പറഞ്ഞു. ചുമട്ടുതൊഴിലാളി യൂണിയൻ എസ്.ടി.യു ജില്ലാ പ്രസിഡണ്ട് എ.ടി അബ്ദു, ജന. സെക്രട്ടറി നദീർ കോഴിക്കോട്, എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് അമീർ മുഹമ്മദ് ഷാജി, സെക്രട്ടറി റെജി ജോസഫ്, സുധാകരൻ എന്നിവർ ഇതുവരെയും ഷാൾ അണിയിച്ച് ആദരിച്ചു.
വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ ഒ.കെ വാസു, വേണു, സുധാകരൻ, നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി.എസ് മുഹമ്മദലി, പഞ്ചായത്ത് മുസ്ലിം ലീഗ് ജന. സെക്രട്ടറി എം. സുൽഫിക്കർ, ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ എം. ടി അയ്യൂബ് ഖാൻ, ഗവൺമെന്റ് താലൂക്ക് ആശുപത്രി ടെമ്പററി എംപ്ലോയീസ് യൂണിയൻ (എസ്.ടി.യു) ട്രഷറർ ലിസ്ന, കമ്മു ചുങ്കം, സലിം വാളൂർ പോയിൽ, സി.ടി സുലൈമാൻ, സലിം വാടിക്കൽ, മുഹമ്മദ് കുട്ടി ഹാജി കാരാടി, മജീദ് അരീക്കൻ തുടങ്ങിയവർ സംസാരിച്ചു.