Trending

ഓടുന്ന വാഹനത്തില്‍ നിന്നും ബിയര്‍ കുപ്പി വലിച്ചെറിഞ്ഞു; കുപ്പി തലയില്‍ കൊണ്ട് യുവതിക്ക് പരിക്ക് 

  


മേപ്പാടി: ഓടിക്കൊണ്ടിരുന്ന ട്രാവലറില്‍ നിന്നും അലക്ഷ്യമായി പുറത്തേക്ക് വലിച്ചെറിഞ്ഞ ബിയര്‍ കുപ്പി തലയില്‍ കൊണ്ട് കാല്‍നടയാത്രികയായ യുവതിക്ക് തലയ്ക്ക് പരിക്കേറ്റു. തൃക്കൈപ്പറ്റ  സ്വദേശിനിയും, ട്രൈബല്‍ പ്രമോട്ടറുമായ സരിത (35) നാണ് പരിക്കേറ്റത്.  മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സരിതയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയതായി  ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.  ഇന്ന് രാവിലെ മേപ്പാടിയില്‍ വെച്ചായിരുന്നു സംഭവം. വാഹനം മേപ്പാടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശ്ശൂര്‍ സ്വദേശികളായവരായിരുന്നു ട്രാവലറിലെ യാത്രക്കാര്‍

Post a Comment

Previous Post Next Post