ഏപ്രിൽ 2നാണ് സംസ്ഥാനത്തെ നടുക്കിയ എലത്തൂർ തീവയ്പ്പ് നടക്കുന്നത്. തുടർന്ന് ഏപ്രിൽ 4ന് രാത്രിയാണ് ഷാരുഖ് സെയ്ഫി കേരളാ പൊലീസിന്റെ പിടിയിലാകുന്നത്. ആക്രമണമുണ്ടായി മൂന്നാം നാളാണ് പ്രതി പിടിയിലായത്. ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്നഗിരി മേഖലയിൽ നിന്നാണ് കേരള പോലീസ് പിടികൂടിയത്. ഇവിടുത്തെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതായിരുന്നു ഷാരുഖ് സെയ്ഫി. ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കേരള പോലീസിന്റെ പിടിയിൽ അകപ്പെട്ടത്.