ചെത്തുകടവ് ശ്രീവത്സം വീട്ടിൽ താമസിക്കും നന്മണ്ട ചെറാത്താഴത്ത് പരേതനായ നാരായണൻ നായരുടെ മകൻ പി. ബാലസുബ്രഹ്മണ്യൻ (62) ആണ് മരിച്ചത്.
ഇന്നലെ രാവിലെ കർണാടകയിലെ ഹുബ്ലിയിൽ വെച്ചാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറിൽ സ്കോർപ്പിയോ കാർ വന്നിടിക്കുകയായിരുന്നു. മകനോടൊപ്പം കർണാടകയിലായിരുന്നു താമസിച്ചിരുന്നത്.
ഭാര്യ:- പയനിങ്ങലെടത്തിൽ രാജശ്രീ (അദ്ധ്യാപിക,അരവിന്ദ വിദ്യാനികേതൻ). മകൻ:- സായൂജ് എസ്. (അസിസ്റ്റൻ്റ് മാനേജർ, ഇന്ത്യൻ ബാങ്ക്, ഹുബ്ലി).
മരുമകൾ:- അരുണിമ (കൊയിലാണ്ടി).
സഹോദരങ്ങൾ:- രാജശേഖരൻ, പരേതയായ പ്രഭാവതി, മോഹൻദാസ്, ബിന്ദു. സംസ്കാരം നാളെ (വ്യാഴം) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.