സ്‌കൂളുകളില്‍ കായിക വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന് നൂതന പദ്ധതികള്‍ നടപ്പാക്കണം: ഡോ. എം.കെ. മുനീര്‍
ചിത്രം..
താമരശ്ശേരി: പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള സ്‌കൂളുകളില്‍ കായിക വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നൂതന പദ്ധതികള്‍ നടപ്പാക്കണമെന്നും കായിക വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ഡോ. എം.കെ. മുനീര്‍ എം.എല്‍.എ പറഞ്ഞു.
താമരശ്ശേരി സ്‌പോര്‍ട്‌സ് അക്കാദമി സംഘടിപ്പിച്ച അവധിക്കാല സ്‌പോര്‍ട്‌സ് കോച്ചിംഗ് ക്യാമ്പിന്റെസമാപന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ കായിക വളര്‍ച്ചയില്‍ സ്‌കൂളുകള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. കുട്ടികളുടെ സ്‌കില്‍ കണ്ടെത്തി അവരെ ലക്ഷ്യത്തിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശിക കൂട്ടായ്മകളും ക്ലബുകളും യുവജന സംഘടനകളും പദ്ധതി തയ്യാറാക്കണമെന്നും മുനീര്‍ പറഞ്ഞു.
രണ്ടാഴ്ച നീണ്ടു നിന്ന പരിശീലനം പൂര്‍ത്തീകരിച്ച കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നടത്തി.
താമരശ്ശേരി സ്‌പോര്‍ട്‌സ് അക്കാദമി സംഘടിപ്പിച്ച അവധിക്കാല സ്‌പോര്‍ട്‌സ് കോച്ചിംഗ് ക്യാമ്പില്‍ അഞ്ഞൂറോളം കുട്ടികള്‍ പങ്കെടുത്തു.
8-നും 18-നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്.
നോവസ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഒന്നാം ഘട്ട ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളില്‍ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് തുടര്‍ പരിശീലനത്തോടൊപ്പം വിദഗ്ധ പരിശീലനവും ഉറപ്പാക്കുമെന്ന്് താമരശ്ശേരി സ്‌പോര്‍ട്‌സ് അക്കാദമി ഭാരവാഹികള്‍ പറഞ്ഞു. സമാപന സംഗമത്തില്‍ അക്കാദമി ചെയര്‍മാന്‍ പി.പി. ഹാഫിസ് റഹിമാന്‍ അധ്യക്ഷത വഹിച്ചു. ബാഗ്‌ളൂർ എഫ്.സി. താരം ലിയോൺ അഗസ്റ്റിൻ മുഖ്യാതിഥിയായിരുന്നു. എം. സുല്‍ഫീക്കര്‍ സ്വാഗതവും അനില്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. അഷ്‌റഫ് മാസ്റ്റര്‍, പി.എസ്. മുഹമ്മദലി, പി.പി. ഗഫൂര്‍, എ.കെ കൗസർ, ബാബു കുടുക്കില്‍, എ.കെ. അബ്ബാസ്, ഷംസീര്‍ എടവലം, എം.ടി. അയ്യൂബ് ഖാന്‍, എ.പി. സമദ്, ഷഫീഖ് കരിങ്ങമണ്ണ,കെ.എം. ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു.