കോഴിക്കോട്: ലോറിയില്‍ കടത്തുകയായിരുന്ന 400 ഗ്രാം എം ഡി എം എയുമായി രണ്ടുപേര്‍ പിടിയിലായി. ലോറിയിലുണ്ടായിരുന്ന പുളിക്കല്‍ സ്വദേശി നൗഫല്‍ (32), ഫറോക്ക് നല്ലൂര്‍ ജംഷീര്‍ (28) എന്നിവരെ അറസ്റ്റ് ചെയ്തത്. ദേശീയപാത ബൈപ്പാസില്‍ പന്തീരാങ്കാവ് കൂടത്തുംപാറ ഭാഗത്ത് വച്ചാണ് കെ എല്‍ 58 ഡി 7799 നമ്പര്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയത്.
ബെംഗളൂരുവില്‍ നിന്ന് രാമനാട്ടുകര ഭാഗത്തേക്ക് വരികയായിരുന്നു ലോറി. 12 ലക്ഷത്തിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ പ്രകാശ് പടന്നയില്‍, പന്തീരാങ്കാവ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ധനജ്ഞയ ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. രാമനാട്ടുകര, പന്തീരാങ്കാവ് ഭാഗങ്ങളില്‍ വില്‍പന നടത്തുന്നതിനാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പൊലിസ് പറഞ്ഞു.