Trending

ഗിരീഷ് കാരാടി നിര്യാതനായി





താമരശ്ശേരി: നാടക സംവിധായകനും, കലാകാരനുമായ ഗിരീഷ് കാരാടി നിര്യാതനായി. 49 വയസ്സായിരുന്നു. കാരാടി പരേതനായ രാഘൻ വൈദ്യരുടെ മകനാണ്.

കാൽ നൂറ്റാണ്ടായി നാടക രംഗത്തുള്ള ഗിരീഷ് കുട്ടികൾക്കായി നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും, സംസ്ഥാന യുവജനോത്സവത്തിൽ ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. നാടക രംഗത്തെ സംഭാവനക്ക് നിരവധി അവാർഡുകളും ഗിരീഷ് കരസ്ഥമാക്കിയിട്ടുണ്ട്.നിരവധി തവണ വയനാട്ടിൽ "വേനൽ തുമ്പികൾ "കലാജാഥ ഒരുക്കിയതും ഗിരീഷായിരുന്നു.

 താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിലാണ് പഠനം പൂർത്തിയാക്കിയത്.

അസുഖ ബാധിതനായി ഏതാനും മാസമായി കിടപ്പിലായിരുന്നു.

 ഏതാനും വർഷമായി ബത്തേരി ചുള്ളിയോടാണ് താമസം.
വയനാടായിരുന്നു പൊതുപ്രവർത്തന മണ്ഡലം.

ഭാര്യ: ബിന്ദു.

മക്കൾ അഭിജിത്, അരുൺ.


ഗിരീഷ് കാരാടിക്ക്നാടകം കുടുംബകാര്യം


അരങ്ങില്‍ വിവിധ വേഷങ്ങളായി വിദ്യാര്‍ഥികള്‍ പരിണമിക്കുമ്പോള്‍ അണിയറയില്‍ അവരെ സജ്ജമാക്കുന്നത് ഒരു കുടുംബം. സ്‌കൂള്‍ കലോത്സവങ്ങളുടെ നാടകവേദിയിലാണ് ഈ വേറിട്ട കാഴ്ച.

 താമരശ്ശേരി കാരാടി സ്വദേശിയായ ഗിരീഷ് കാരാടി കാല്‍നൂറ്റാണ്ടായി അമച്വര്‍ നാടകരംഗത്തെ വേറിട്ട സാന്നിധ്യമാണ്. 

 ഗിരീഷിനൊപ്പം കുടുംബവും നാടകത്തിന്റെ പിന്നണിപ്രവര്‍ത്തകരായി ഒപ്പമുണ്ടാവാറുണ്ട്. 

Post a Comment

Previous Post Next Post