കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തുള്ള കെ.എം. കുട്ടികൃഷ്ണൻ സ്മാരക ഹാളിൽ നടന്ന കൺവെൻഷൻ പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ. റാഫി ഉദ്ഘാടനം ചെയ്തു.
ഹെവി ആന്റ് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കബീർ കല്ലേരി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറിയും , ഫെഡറേഷൻ സംസ്ഥാന ജോ.സെക്രട്ടറിയുമായ യു സതീശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗോപിനാഥൻ അനുശോചന പ്രമേയമവതരിപ്പിച്ചു.
സമഗ്രമായ മോട്ടോർ നയം പ്രഖ്യാപിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറക്കുക, തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുക, പഴയ വാഹനങ്ങൾക്കുള്ള റീ രജിസ്ട്രേഷൻ നിബന്ധനകൾ ശാസ്ത്രീയമായി പരിഷ്കരിക്കുക, ജീപി എസ് ഘടിപ്പിക്കുന്നതിന് ചുമത്തുന്ന ഭീമമായ പുതുക്കൽ ഫീ ഒഴിവാക്കുക, ലോറി - ചരക്ക് വാഹന തൊഴിലാളികൾക്ക് നേരെയുള്ള ഉദ്യോഗസ്ഥ പീഢനം അവസാനിപ്പിക്കുക, ജെ.സി.ബി / ഹിറ്റാച്ചി തൊഴിലാളികൾക്ക് ക്ഷേമനിധി സൗകര്യം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ജൂൺ 20 ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ച് വിജയിപ്പിക്കാൻ തീരുമാനിച്ചു.