കണ്ണൂര്‍: എടയന്നൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു. അരോളി സ്വദേശിയായ രംഗീത് രാജ് (14) ആണു മരിച്ചത്. അച്ഛനോടൊപ്പം കുളത്തില്‍ കുളിക്കവേ രാവിലെയായിരുന്നു സംഭവം.
അരോളി ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. കുട്ടിയുടെ അച്ഛൻ രാജേഷ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.