മാവൂർ:മാവൂർ പഞ്ചായത്ത് പതിനാലാം വാർഡ് കച്ചേരികുന്ന് മുല്ലപ്പള്ളി വീട്ടിൽ ബിന്ദു ( 48) ആണ് കുളത്തിൽ വീണത്.
മുക്കം സ്റ്റേഷനിൽ നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി.കെ ഭരതന്റെ നേതൃത്വത്തിലുള്ള സേന സംഭവസ്ഥലത്ത് എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം ഷൈബിൻ കുളത്തിൽ ഇറങ്ങി ബിന്ദുവിനെ മുങ്ങിയെടുക്കുകയും ചെയ്തു.
രക്ഷാപ്രവർത്തനത്തിന് സീനിയർ ഫയർ ആൻഡ് ഓഫീസർ പി അബ്ദുൽ ഷുക്കൂർ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ രജീഷ്, സനീഷ് പി ചെറിയാൻ കെ അഭിനേഷ് പി നിയാസ് രവീന്ദ്രൻ ചാക്കോ ജോസ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു