ഈങ്ങാപ്പുഴ: പച്ച മണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യരുടെ രാഷ്ടീയം പറയുക എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തുന്ന പരിസ്ഥിതി സംരക്ഷണ വാരത്തിന്റെ താമരശ്ശേരി സോൺ തല ഉദ്ഘാടനം ഈങ്ങാപ്പുഴയിൽ വെച്ച് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി നിർവ്വഹിച്ചു. സാബിത്ത് അബ്ദുള്ള സഖാഫി, ജഅഫർ സഖാഫി അണ്ടോണ, മജീദ് സഖാഫി പാലക്കൽ, റഹീം സഖാഫി വി ഒ ടി , എ പി എസ് സുലൈമാൻ , മുഹമ്മദ് കുട്ടി കാക്കവയൽ, റഈസ് കരി കുളം, മൊയ്തീൻ ഈങ്ങാപ്പുഴ , പി. എം സി സലാം കാവുംപുറം സംബന്ധിച്ചു.