Trending

മേപ്പാടിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു




കൽപ്പറ്റ:ഇടിമിന്നലേറ്റ് യുവതി മരിച്ചു. കൊല്ലിവെയിൽ ആദിവാസി കോളനിയിലെ യുവതി സിമിയാണ് മരിച്ചത്. മേപ്പാടി ചെമ്പോത്തറ കല്ലുമലയിലാണ് സംഭവം


കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അതിശക്തമായ മഴയോട് കൂടിയുണ്ടായ ഇടിമിന്നലിലാണ് അപകടം സംഭവിച്ചത്.

അതേസമയം സംസ്ഥാനത്ത് അടുത്തിടെ ഇടിമിന്നലേറ്റുള്ള മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ 12 ദിവസത്തിനിടയിൽ നാലാമത്തെ മരണമാണ് വയനാട് സ്വദേശിയായ യുവതിയുടേത്.

Post a Comment

Previous Post Next Post