കൊടുവള്ളി ഐ സി ഡി എസ് ന്റെ കീഴിൽ പ്രവർത്തിക്കുന്ന താമരശ്ശേരി പഞ്ചായത്തിലെ CNO:111 മൂന്നാംതോട് സുധിമെമ്മോറിയൽ അങ്കണവാടിയിൽ പ്രവേശനോത്സവം മുൻ വാർഡ് മെമ്പർ ശ്രീ തങ്കപ്പൻ മാസ്റ്റർ പുതിയ കുട്ടികൾക്ക് സമ്മാനവിതരണം ചെയ്തുകൊണ്ട് നിർവ്വഹിച്ചു.
അതോടൊപ്പം തന്നെ അങ്കണവാടിയിൽ നിന്നും ഒന്നാം ക്ലാസ്സിലേക്ക് പോകുന്ന കുട്ടികൾക്ക് സിർട്ടിഫിക്കറ്റ് വിതരണവും മറ്റുള്ള കുട്ടികൾക്ക് മൊമെന്റോയും നൽകി യാത്രയാക്കി.
ചടങ്ങിൽ SSLC ക്കു ഫുൾ എ പ്ലസ് കരസ്ഥമാക്കിയവർക്കും ഒരുമാസക്കാലം ഫോൺ ഉപയോഗിക്കാതെ ഫോൺ ചലഞ്ചിൽ പങ്കെടുത്ത കുട്ടികൾക്കും കരുണ വയോജന സംഘം പ്രസിഡന്റ് ഗോവിന്ദൻകുട്ടി നായർ സമ്മാനങ്ങൾ നൽകി.
തദവസരത്തിൽ താലൂക്ക് ആശുപത്രിയിലെ NRHM മിനിമോൾ, കൗൺസിലർ ആതിര എന്നിവർ കൗമാരക്കാരുടെയും അമ്മമാരുടെയും HB പരിശോധിക്കുകയുണ്ടായി.
ALMSC അംഗങ്ങളും രക്ഷിതാക്കളും കൗമാരക്കാരും കുട്ടികളും പങ്കെടുത്ത ചടങ്ങിന്
വർക്കർ മിനിതമ്പി സ്വാഗതവും ഹെൽപ്പർ അനിത നന്ദിയും പ്രകാശിപ്പിച്ചു.