പാലക്കുറ്റി എ എം എൽ പി സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു.
മുൻസിപ്പൽ കൗൺസിലർ ശരീഫ കണ്ണാടിപൊയിൽ ചടങ്ങിൻ്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
പിടിഎ പ്രസിഡണ്ട് എം ജബ്ബാർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഇ.കെ അഷ്റഫ്, piwa കൺവീനർ ബഷീർ പന്നിയൂക്കിൽ, എം ടി എ പ്രസിഡണ്ട് സാജിത, എസ് എം സി കൺവീനർ മുഹമ്മദ് എരഞോണ, സീനിയർ അസിസ്റ്റന്റ് സ്മിത ടീച്ചർ, ഷാജിർ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.
നവാഗതരെ സമ്മാനപ്പൊതിയും, പായസവും നൽകി സ്വീകരിച്ചു.
മജീഷ്യൻ ബഷീർ കൊടുവള്ളിയുടെ മാജിക് ഷോയും അരങ്ങേറി. ഹെഡ്മിസ്ട്രസ് സൈനബ ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സെറീന ടീച്ചർ നന്ദിയും രേഖപ്പെടുത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.