Trending

ബാങ്ക് വായ്പ തട്ടിപ്പ്;കെ പി സി സി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാമിനെ അറസ്റ്റ് ചെയ്തു





പുല്‍പ്പള്ളി: പുല്‍പ്പള്ളി ബാങ്ക് വായ്പ തട്ടിപ്പിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ തട്ടിപ്പ് കേസിലെ പ്രതിയായ കെപിസിസി ജനറല്‍ സെക്രട്ടറിയും ബാങ്കിന്റെ മുന്‍ പ്രസിഡണ്ടുമായ കെ കെ അബ്രഹാമിനെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന്‌കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ അറസ്റ്റ് മെഡിക്കല്‍ കോളേജിലെത്തി ഇന്നലെ രാത്രി പത്തരയോടെയാണ് രേഖപ്പെടുത്തിയത്.


കേസിലെ മറ്റൊരു പ്രതിയായ ബാങ്കിന്റെ മുന്‍ സെക്രട്ടറി രമാദേവിയെ ഇന്നലെഅറസ്റ്റ് ചെയ്യുകയും കോടതി അവരെ റിമാണ്ട് ചെയ്യുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post