പുതുപ്പാടി : പുതുപ്പാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം പരിസ്ഥിതി ക്ലബ്ബും എസ് പി സി യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത് ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു .
എസ്. പി .സി യൂണിറ്റിന്റെ മധുരവനം പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് അംഗം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ഒതയോത്ത് അഷറഫ് അധ്യക്ഷത വഹിച്ചു .
പ്രധാനാദ്ധ്യാപകൻ ഇ.ശ്യാംകുമാർ സ്വാഗതം ആശംസിച്ചു. ചടങ്ങിനോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ക്ലബ്ബ് നാമകരണവും ലോഗോയുടെ പ്രകാശനവും നടന്നു . ഹരിത സേനാംഗങ്ങൾ എസ് പി സി കേഡറ്റുകൾ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ, അധ്യാപകരായ ശ്രീലത ടിവി, സ്മിത കെ, അജില എ , ജോജി യു കെ ,ഉമ്മു ഹാരിഫ, ഷഹനാസ് , പ്രജിത്ത്,മഞ്ജുഷ എന്നിവർ പങ്കെടുത്തു.