താമരശ്ശേരി :കോരങ്ങാട് ജി എൽ പി സ്കൂളിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.
സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു.
ഹെഡ്മാസ്റ്റർ മനോജ് ടി പി പരിസ്ഥിതി ദിന സന്ദേശം നൽകി.
അസംബ്ലിയിൽ അധ്യാപിക രേഷ്മ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു .
എസ് എം സി ചെയർമാൻ ഹബീബ് റഹ്മാൻ, പിടിഎ പ്രസിഡണ്ട് രാജേഷ് കുമാർ ജി ബി, എസ്എംസി വൈസ് ചെയർമാൻ ഷാജു എം ടി, അധ്യാപകർ കുട്ടികൾ , രക്ഷിതാക്കൾ, എന്നിവർ പങ്കെടുത്തു