കൈതപ്പൊയിൽ: ജി എം യു പി സ്കൂൾ കൈതപ്പൊയിലിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു.
സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷതൈ നട്ട് വാർഡ് മെമ്പർ രാധ ടീച്ചർ പരിസ്ഥിതി ദിനാചരണം ഉദ്ഘാ ചെയ്തു.എസ് എം സി ചെയർമാൻ ടി.കെ.സുഹൈൽ അധ്യക്ഷത വഹിച്ചു.പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് പ്രഖ്യാപനം, പരിസ്ഥിതി ദിന പ്രതിജ്ഞ, പരിസ്ഥിതി ഗാനം, പേപ്പർ ബാഗ് നിർമ്മാണം,ക്വിസ് മത്സരം എന്നിവ നടന്നു.ചടങ്ങിൽ പിടിഎക്സി.അംഗങ്ങളായ അശ്റഫ് എലിക്കാട്, മുഹമ്മദ് റാഫി, അധ്യാപകരായ മുഹമ്മദ് കെ.വി, ഡോ. രതീഷ് കുമാർ, സോണിയ പിഎൻ ,മുഹമ്മദ് സാബിത് എന്നിവർ സംസാരിച്ചു.