Trending

പത്തനംതിട്ടയിൽ കുട്ടികളുമായി പോയ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം





റാന്നി: പത്തനംതിട്ട റാന്നി ചെറുകുളഞ്ഞിയിൽ സ്കൂള്‍ ബസ് മറിഞ്ഞു.

 അപകടത്തിൽ ഒരു വിദ്യാർത്ഥിക്കും ആയക്കും പരിക്കേറ്റു.

 ബദനി ആശ്രമം ഹൈസ്ക്കൂളിന്റ ബസ് ആണ് മറിഞ്ഞത്. രാവിലെ സ്കൂളിലേക്ക് കുട്ടികളുമായി പോയ ബസായിരുന്നു. അപകട സമയത്ത് എട്ട് കുട്ടികൾ ബസിലുണ്ടായിരുന്നു. അപകടം നേരിൽക്കണ്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

Post a Comment

Previous Post Next Post