മുക്കം: കൊടിയത്തൂർ ചെറുവാടികടവിൽ തെങ്ങ് കയറ്റ തൊഴിലാളിയായ വീരാൻകുട്ടിയാണ് തെങ്ങിൽ കുടുങ്ങിയത്.
തേങ്ങ വലിക്കുമ്പോൾ തെങ്ങിൻ്റെ മുകളിൽ നിന്നും തേങ്ങ തലയിൽ വീണ് തെങ്ങുകയറ്റ മെഷീനിൽ നിന്നും കാൽ വഴുതി തല കീഴായി കിടക്കുകയായിരുന്ന വീരാൻ കുട്ടിയെ മറ്റൊരു തെങ്ങു കയറ്റ തൊഴിലാളി വിനോദ് തെങ്ങിൽ കയറി കയറുകൊണ്ട് കെട്ടിവെക്കുകയും മുക്കം ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയുമായിരുന്നു.
മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേന സ്ഥലത്തെത്തുകയും അസിസ്റ്റൻറ് അസിസ്റ്റൻറ് ഓഫീസർ ഓ ഭരതൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷൈബിൻ ജലീൽ എന്നിവർ ലാഡർ സഹായത്തോടുകൂടി തെങ്ങിൽ കയറുകയും 40 അടി ഉയരത്തിലുള്ള തെങ്ങിൽ നിന്നും നെറ്റിന്റെ സഹായത്തോടുകൂടി വീരാൻ കുട്ടിയെ താഴെ ഇറക്കുകയും ചെയ്തു.
അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു .
രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ഓഫീസർ അബ്ദുൾ ഷുക്കൂർ ഫയർ ആൻഡ് ഓഫീസർമാരായ നജുമുദ്ധീൻ രജീഷ് സനീഷ് പി ചെറിയാൻ ഷിംജു വിജയകുമാർ ജമാൽ എന്നിവർ പങ്കെടുതു