താമരശ്ശേരി: മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഹരിതസഭ സംഘടിപ്പിച്ചു.
പ്രസിഡണ്ട് മുഹമ്മദ് മോയത്ത് ഹരിതസഭയുടെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് ശുചിത്വ പദവി പ്രഖ്യാപനവും നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു.
15/03/23 മുതൽ 05/06/23 മാലിന്യ സംസ്കരണത്തിനായി പഞ്ചായത്ത് സ്വീകരിച്ച നടപടികളും അവയുടെ പുരോഗതിയും ജനകീയ ചർച്ചക്കും വിശകലനത്തിനും പുതിയ നിർദേശങ്ങൾക്കുമായി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് തണ്ടിയേക്കൽ അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു.
സോഷ്യൽ ഓഡിറ്റ് ടീം അംഗം അസൈനാർ റിപ്പോർട്ട് ഏറ്റുവാങ്ങി. ചടങ്ങിൽ ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ അനിൽ ജോർജ്ജ്, ബേബി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. എച്ച്.ഐ റസീന പരിസ്ഥിതി ദിന സന്ദേശം നൽകി.
എച്ച് സി ജൂബി കെ.ജി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഹാരിസ് അമ്പായത്തോട്, മെമ്പർമാരായ പ്രേംജി ജെയിംസ്, ഷാഹിം ഹാജി, അബൂബക്കർ കുട്ടി, വിഷ്ണു, സാജിത ഇസ്മായിൽ, ബിന്ദു സന്തോഷ്, സീന സുരേഷ് സൈനബ നാസർ, സുരജ, കൃഷി ഓഫീസർ മനോജ്, ഹെഡ്മാസ്റ്റർ അഹമ്മദ് ബഷീർ, എ.എസ് സൈനുദ്ദിൻ, ജെ.എച്ച്.ഐ ഷാജു, വി.ഇ.ഒ മാരായ സിന്ധു, സുരേഷ്, ഹരിതസഭ പാനൽ അംഗങ്ങളായ ഇസ്മയിൽ വി.ഒ.ടി, അസീസ് പ്രകാശൻ, റിഫായത്ത് എന്നിവർ സംബന്ധിച്ചു..