താമരശ്ശേരി: പരിസ്ഥിതി ദിനാഘോഷത്തിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കാൻ അര്‍ഹത നേടി മലയാളി വിദ്യാര്‍ത്ഥിനി തീര്‍ത്ഥ.
കേന്ദ്ര പ്രകൃതി, ചരിത്രം, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി എന്നിവ യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്റർ സ്കൂൾ പെയിന്റിങ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് തീര്‍ത്ഥയുടെ നേട്ടം. താമരശ്ശേരി ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥിനിയാണ് എസ്. തീർത്ഥ.
പ്ലാസ്റ്റിക് കുഴപ്പത്തിൽ നിന്ന് നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കുക, ഫ്രെജൈൽ മറൈൻ ബയോഡൈവർസിറ്റി, ആരോഗ്യകരമായ സമ്പദ്‌വ്യവസ്ഥയ്ക്കുള്ള ആരോഗ്യകരമായ സമുദ്രം എന്നീ വിഷയത്തിൽ 8 മുതൽ 12 വരെ ക്ലാസുകളിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി നടന്ന ചിത്രരചനാ മത്സരത്തിലാണ് തീർത്ഥ ഒന്നാം സ്ഥാനം നേടിയത്. സമുദ്രദിനമായ ജൂൺ 4 ന് ന്യൂഡൽഹിയിൽ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവും കേന്ദ്രസഹമന്ത്രി അശ്വിനി കുമാർ ചൗബെയും പങ്കെടുക്കുന്ന ചടങ്ങിൽ തീർത്ഥയ്ക്കുള്ള സമ്മാനദാനം നടക്കും.