കോഴിക്കോട്: മലാപ്പറമ്പിൽ ഡോക്ടർ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. റാം മനോഹർ (70), ഭാര്യ ശോഭ മനോഹർ (68) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തു. രോഗികളാണെന്നും മകൾക്കും മരുമകനും ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുള്ളത്. അമിതമായ അളവിൽ ഗുളിക കഴിച്ചതാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു.
തൃശൂർ സ്വദേശികളായ ഇവർ ആറു മാസമായി കോഴിക്കോട് ആണ് താമസിച്ചിരുന്നത്. ചേവായൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.