Trending

ഷാജൻ സ്കറിയയ്‌ക്ക് മുൻകൂർ ജാമ്യമില്ല; കീഴടങ്ങണമെന്ന് ഹൈക്കോടതി





കൊച്ചി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഷാജൻ സ്കറിയ കീഴടങ്ങണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. എറണാകുളം സെഷൻസ് കോടതി വിധി ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെക്കുകയായിരുന്നു. ജസ്റ്റിസ് വി ജി അരുണിൻ്റേതാണ് വിധി.

വ്യാജവാര്‍ത്ത നല്‍കി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിന്‍ എം എല്‍ എയുടെ പരാതിയിലാണ് പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവപ്രകാരം പോലീസ് ഷാജനെതിരെ കേസെടുത്തത്. ഇതിന് പിന്നാലെ ഷാജന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു. ഷാജന്‍ സ്കറിയ നടത്തുന്നത് മാധ്യമ പ്രവര്‍ത്തനമല്ലെന്ന് കേസിൽ വാദം കേള്‍ക്കുമ്പോൾ കോടതി വിമർശിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിവരുന്നതുവരെ അറസ്റ്റ് തടയണമെന്ന ഷാജന്‍റെ ആവശ്യവും കോടതി നിരസിച്ചിരുന്നു. ഇതോടെയാണ് ഷാജൻ ഒളിവിൽപ്പോയത്.

ജൂൺ 29ന് ഷാജൻ സ്കറിയയോട് ഇഡിക്ക് മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നതാണ്. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നായിരുന്നു ഷാജന്‍ സ്‌കറിയക്ക് ഇഡി നോട്ടീസ് നല്‍കിയത്. എന്നാൽ ഒളിവിൽ പോയ ഷാജൻ സ്കറിയ ഹാജരായില്ല. വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടപ്രകാരം (ഫെമ) ഹാജരാകാനായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്. ഷാജന് വീണ്ടും നോട്ടീസ് അയയ്ക്കുമെന്ന് ഇഡി

Post a Comment

Previous Post Next Post