കുന്ദമംഗലം പാലക്കൽ മാളിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവമ്പാടി തച്ചംകുന്നേൽ വിൽസൺ ന്റെ മകൻ ആനന്ദ് വിൽസൺ(25 ) ആണ് മരണപ്പെട്ടത്.
കാരന്തൂർ ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് വണ്ടിയുടെ അടിയിൽ പെട്ടാണ് അപകടം സംഭവിച്ചത്.
നാട്ടുകാർ ചേർന്ന് ആനന്ദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അച്ഛൻ വിൽസൺ മരിച്ചിട്ട് ഏതാനും വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ, അതിനു പിന്നാലെയാണ് ആനന്ദിനെയും മരണം തട്ടിയെടുത്തത്.
അമ്മ : മേഴ്‌സി
സഹോദരങ്ങൾ: ബെൻസൺ , ബിൻസി