താമരശ്ശേരി:ലോക പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് അമ്പായത്തോട് എ എൽ പി സ്‌കൂൾ വിദ്യാർഥികൾ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് തോടിനെ സംരക്ഷിക്കുന്നതിനായി കുട്ടിചങ്ങല തീർത്തു. 'പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പോരാടുക'എന്ന സന്ദേശമുയർത്തി പരിസ്ഥിതി ജാഥയും തോടരികിലെ വീടുകളിൽ ബോധവൽക്കരണവും നടത്തി.
പരിപാടികൾക്ക് പ്രധാനാദ്ധ്യാപിക എം കെ സുജാത,കെകെ മുനീർ,പി സിനി,വി ഹാജറ,കെ ജാസ്മിൻ,ഷമീമ യു എ,ഷാഹിൻ,പി ജിഷ എന്നിവർ നേതൃത്വം നൽകി.