പളളിയറക്കാവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാവിൻ്റെ പരിസരങ്ങളിൽ വൃക്ഷങ്ങളും ഔഷധസസ്യങ്ങളും നട്ടു
byWeb Desk•
0
താമരശ്ശേരി: ലോക പരിസ്ഥിതിദിനാചരണത്തിൻ്റെ ഭാഗമായി തേറ്റാമ്പുറം ശ്രീ പളളിയറക്കാവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാവിൻ്റെ പരിസരങ്ങളിൽ വൃക്ഷങ്ങളും ഔഷധസസ്യങ്ങളും നട്ടു. നാഗമരം, പൈൻമരം, ഇരിപ്പ, പ്ലാവ്, മാവ് തുടങ്ങിയ മരങ്ങളും ഔഷധചെടികളുമാണ് നട്ടത്.രക്ഷാധികാരികളായ എം.ബാലഗോപാലൻ നായർ, എം.കെ.അപ്പുക്കുട്ടൻ,വി.വേലു, എം.മധു, ഭാരവാഹികളായ എ.കെ.ശിവദാസൻ, ടി.ടി.കൃഷ്ണണൻകുട്ടി,വി.പി.രാജീവൻ,എസ്.വി.നിജിൽകുമാർ, കെ.കെ.സജീവൻ എന്നിവർ നേതൃത്വം നൽകി,