പുതുപ്പാടി:
മൈലെള്ളംപാറ സെന്റ് ജോസഫ്‌സ് യു പി സ്കൂളിൽ ലോക പരിസ്ഥിതി ദിനംവിവിധ പരിപാടികളോടെ ആചരിച്ചു.
ഹെഡ്മാസ്റ്റർ ശ്രീ.രാജേഷ് ചാക്കോ വിദ്യാലയാങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ടു പരിപാടികൾ ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകനിൽ നിന്നും വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് സാലിഹ് വൃക്ഷത്തൈ ഏറ്റുവാങ്ങി.സ്കൂൾ അസംബ്ലിയിൽ പരിസ്‌ഥിതി ദിന പ്രതിഞ്ജ കുമാരി ഫാത്തിമ ഫൈറൂസ് ചൊല്ലി കൊടുക്കുകയും കുട്ടികൾ പ്രതിഞ്ജ എടുക്കുകയും ചെയ്തു.ഹെഡ്മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി.വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന,കൊളാഷ് നിർമാണം, കവിതാലാപനം തുടങ്ങിയ മത്സരങ്ങളും നടത്തി. പരിപാടികൾക്ക് അധ്യാപകരായ ശ്രീ.ജോസ് ജോസഫ്, ബിന്നു റോസ് ജെയിംസ്, ഷൈറ്റി പോൾ എന്നിവർ നേതൃത്വം നൽകി.