നവകേരളം മാലിന്യ മുക്ത കേരളം പദ്ധതിയുടെ ആശയപ്രചരണത്തിൻ്റെ ഭാഗമായി " ഉപേക്ഷിക്കു വലിച്ചെറിയുന്ന ശീലം .. പ്രകൃതിയെ സംരക്ഷിക്കു " എന്ന മുദ്രാവാക്യം പ്രചരിപ്പിച്ചു കൊണ്ട് പരിസ്ഥിതി ദിനമായ ജൂൺ 5 ന് വയനാട് ജില്ലയിൽ ജോയിന്റ് കൗൺസിൽ നേതൃത്വത്തിൽ 4 കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക്ക് ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു .
പ്ലാസ്റ്റിക്ക് ബോട്ടിലുകൾ പ്രകൃതിക്കുണ്ടാക്കുന്ന ദോഷകരമായ സാഹചര്യം ഒഴിവാക്കുന്നതിന് സർക്കാർ സ്വീകരിച്ചു വരുന്ന പദ്ധതികൾക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് സംസ്ഥാനത്തൊട്ടാകെ പ്ലാസ്റ്റിക് ബോട്ടിൽ ബൂത്തുകൾ സർക്കാർ കാര്യാലയങ്ങൾക്ക് മുൻപിലും ,മറ്റ് പൊതു സ്ഥലങ്ങളിലും സ്ഥാപിക്കുന്നതെന്നും തമരശ്ശേരി ചുരം വ്യൂ പോയിൻ്റിൽ സ്ഥാപിച്ച ബോട്ടിൽ ബുത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.പി സുമോദ് പറഞ്ഞു .
ചുരം സംരക്ഷണ സമിതി പ്രസിഡണ്ട് മൊയ്തു മുട്ടായി വൃഷ തൈകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു . ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം.പി ജയപ്രകാശിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ സെക്രട്ടറി ബിനിൽകുമാർ ടി.ആർ സ്വാഗതം ആശംസിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം പ്രേംജിത്ത് ,ചുരം സംരക്ഷണ സമിതി വൈസ് പ്രസിഡണ്ട് ജസ്റ്റിൻ ജോസ് തുടങ്ങിയവർ സംസാരിച്ചു ..