താമരശ്ശേരി ചാവറ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങളോടെപരിസ്ഥിതി ദിനം ആചരിച്ചു.
വാർഡ് മെമ്പർ ശ്രീ എപി മുസ്തഫ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ശ്രീമതി നിമ്മി, പഞ്ചായത്ത് ഓവർസിയർ ശ്രീമതി നിഷ, താമരശ്ശേരി JCI പ്രതിനിധി ശ്രീമതി അനില ആന്റണി, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സലോമി, പ്രോഗ്രാം കോഡിനേറ്റർ ശ്രീമതി ക്രിസ്റ്റ, വിദ്യാർത്ഥി പ്രതിനിധികളായ കുമാരി ആഞ്ജലിന ധനീഷ്, കുമാരി ഋതു പാർവണ, മാസ്റ്റർ ഇഷാൻ ദേവ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ നിരവധി പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.
സ്കൂൾ PTA വൈസ് പ്രസിഡന്റ് ശ്രീ ബിനീഷ് കുമാറിന്റെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു.