കാസർകോട്: പെരുന്നാൾ ആഘോഷത്തിന് മുത്തച്ഛന്റെ വീട്ടിലെത്തിയ രണ്ട് കൗമാരക്കാർ പള്ളിക്കുളത്തിൽ മുങ്ങിമരിച്ചു. മൊഗ്രാൽ കൊപ്പളത്ത് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. മഞ്ചേശ്വരത്തെ ഖാദർ - കൊപ്പളം സ്വദേശിനി നസീമ ദമ്പതികളുടെ മക്കളായ നവാസ് റഹ്മാൻ (22), നാദിൽ (17) എന്നിവരാണ് മരിച്ചത്.
വിവരം അറിഞ്ഞു കുമ്പള പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് മൃതദേഹം പുറത്തെടുത്തത്.