നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം സ്ഥാനം നേടിയ ആര്യ. ആർ. എസ്, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയെന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ആഗ്ന യാമി, ഇന്റർ സ്കൂൾ പെയിന്റിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തീർത്ഥ. എസ്., sslc, പ്ലസ്ടു ഉന്നത വിജയികളായ യൂണിയൻ മെമ്പർമാരുടെ മക്കൾ എന്നിവരെ അനുമോദിച്ചു.മിൽക്ക് സൊസൈറ്റി സെക്രട്ടറിയായി സർവീസിൽ നിന്നും വിരമിച്ച റജീന ഉമ്മന് യാത്രയയപ്പ് നൽകി. യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഷബീർ പ്രവർത്തന റിപ്പോർട്ടും ജില്ലാ കമ്മിറ്റി അംഗം സലീന സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി പ്രദീപൻ. കെ, ഏരിയ സെക്രട്ടറി ജിൽസൺ ജോൺ, വൈസ് പ്രസിഡന്റ് കെ. വി. അജിത, ബിജീഷ്. എൻ. കെ,വിജീഷ്. എ. വി, അഖിൽ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികൾ പ്രസിഡന്റ് -വി. ലിജു, സെക്രട്ടറി -മുഹമ്മദ് ഷബീർ,ട്രഷറർ -ഷൈനി. വി.