Trending

സർഗവേദി 'കിത്താബ്' ഓഗസ്റ്റ് 15 ന്



താമരശ്ശേരി:
സർഗവേദി വെഴുപ്പൂർ സംഘടിപ്പിക്കുന്ന 
വനിതാ സംഗമം 'കിത്താബ്'
സ്വാതന്ത്ര്യ ദിനത്തിൽ ഓഗസ്റ്റ് 15 ന് ഉച്ചയ്ക്ക് ശേഷം 2 മണിക്ക്  കൂടത്തായി പാലത്തിന് സമീപത്തെ
അമ്പലമുക്ക് സർഗവേദി നഗറിൽ നടക്കും. 
പരിപാടി താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെ.ടി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. 
കോഴിക്കോട് ഡിസ്ട്രിക് ലീഗൽ സർവ്വീസസ് അഥോറിറ്റി സെക്രട്ടറി സബ് ജഡ്ജ് എം.പി. ഷൈജൽ മുഖ്യപ്രഭാഷണം നടത്തും.
സർഗവേദി ജനറൽ കൺവീനർ വിനോദ് താമരശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ഗ്രാമപഞ്ചായത്ത് അംഗം ഷംസിത ഷാഫി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി.മുഹമ്മദ്, സർഗവേദി ചെയർമാൻ ഇബ്രാഹിം മാസ്റ്റർ, വൈസ് ചെയർപേഴ്സൺ നിഷാ ആൻ്റണി, വനിതാ സംഗമം കോഓഡിനേറ്റർ സലീന, പി.പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും. 
സാമൂഹ്യ രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന അഞ്ച് വനിതകളെ ചടങ്ങിൽ ആദരിക്കും. ദേശഭക്തി ഗാനാലാപനം, വർണ്ണാഭമായ കലാപരിപാടികൾ, സമ്മാനദാനം എന്നിവയും നടക്കും.

Post a Comment

Previous Post Next Post