താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിലെ കെ-ടെറ്റ് പരീക്ഷാ സെന്ററുകളായ ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി, ജി.ജി.എച്ച്.എസ്.എസ് ബാലുശ്ശേരി, ജി.വി.എച്ച്. എസ്.എസ് ബാലുശ്ശേരി എന്നീ വിദ്യാലയങ്ങളിൽ നിന്നും 2023 മാർച്ചിൽ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ച ഉദ്യോഗാർത്ഥികളുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന 2023 ആഗസ്ത് 24, 25 തീയതികളിലായി താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് (മിനി സിവിൽ സ്റ്റേഷൻ) നടക്കുന്നതാണ്.
കാറ്റഗറി 1, കാറ്റഗറി II പരീക്ഷാർത്ഥികൾ 24-08-2023 തീയതിയിലും,
കാറ്റഗറി III, കാറ്റഗറി IV പരീക്ഷാർത്ഥി കൾ 25-08-2023 നും ഹാജരാകേണ്ടതാണ്. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജി നൽ, മാർക്ക് ലിസ്റ്റ്, ഹാൾ ടിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (ബാധകമായവർക്ക് മാത്രം) ഇവ എല്ലാത്തിന്റെയും ഓരോ പകർപ്പ് എന്നിവ സഹിതം താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ രാവിലെ 10.30 മുതൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാവേണ്ടതാണ്. ഡിഗ്രി/ടി.ടി.സി/ഡി.എൽ.എഡ് കോഴ്സ് പൂർത്തിയായിട്ടില്ലാത്ത വർ പരീക്ഷ കഴിഞ്ഞ് ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം മാത്രം വെരിഫി ക്കേഷന് ഹാജരായാൽ മതി. ഉച്ചക്ക് 4.00 മണി വരെ മാത്രമേ സർട്ടിഫിക്കറ്റ് പരിശോ ധന ഉണ്ടാവുകയുള്ളൂ എന്ന് അറിയിക്കുന്നു.
മുൻ വർഷങ്ങളിൽ പരീക്ഷ പാസായവരിൽ ഇനിയും വെരിഫിക്കേഷൻ പൂർത്തിയാക്കാത്തവരും കാറ്റഗറി അനുസരിച്ച് മേൽപ്പറഞ്ഞ ദിവസങ്ങളിൽ ഹാജരാ കേണ്ടതാണെന്ന്
ജില്ലാ വിദ്യാഭ്യാസ ഓഫീസർ (താമരശ്ശേരി) അറിയിച്ചു.