Trending

പ്രകൃതി വിരുദ്ധ പീഡനം;ഇന്നലെ അറസ്റ്റിലായ മുസ്തഫക്കെതിരെ മൂന്നു പോക്സോ കേസുകൾ കൂടി താമരശ്ശേരി പോലീസ് റജിസ്റ്റർ ചെയ്തു.




താമരശ്ശേരി:
പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രലോഭിപ്പിച്ച് തൻ്റെ വീട്ടിലെത്തിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ഈങ്ങാപ്പുഴക്ക് സമീപം എലാക്കര കുന്നുമ്മൽ താമസിക്കുന്ന വയനാടൻ മുസ്തഫ എന്നറിയപ്പെടുന്ന മുസ്തഫക്കെതിരെയാണ് താമരശ്ശേരി പോലീസിൽ അഞ്ചു പരാതികൾ ലഭിച്ചത്.

ആദ്യ പരാതിയിൽ പ്രതിയെ ഇന്നലെ അറസ്റ്റു ചെയ്ത് റിമാൻ്റ് ചെയ്തിരുന്നു.

ഇതു കൂടാതെ മൂന്നു കേസുകളാണ് പോക്സോ വകുപ്പുകൾ ചുമത്തി ഇന്ന് റജിസ്റ്റർ ചെയ്തത്. ടി ന്യൂസ്

തൻ്റെ വീട്ടിൽ ആളില്ലാത്ത നേരത്ത് പേരക്ക ഒടിച്ചു നൽകാമെന്ന് പറഞ്ഞ് കുട്ടികളെ വീട്ടിൽ എത്തിച്ചാണ് പീഡിപ്പിച്ചത്.

വയനാട് സ്വദേശിയും, കെട്ടിട നിർമ്മാണ കരാർ ജോലികൾ ചെയ്തു വരുന്ന ആളുമായ മുസ്തഫ വയനാട് സ്വദേശിയാണെങ്കിലും 15 വർഷത്തോളമായി ഈങ്ങാപ്പുഴയിലാണ് താമസം.

റിമാൻ്റിലായതിനാൽ താമരശ്ശേരി പോലീസ് ജയിലിൽ എത്തി പ്രതിയുടെ ഫോർമൽ അറസ്റ്റ് രേഖപ്പെടുത്തും.
ടി ന്യൂസ്.

Post a Comment

Previous Post Next Post