Trending

ചമൽ സ്വദേശിനിയായ നഴ്സിംഗ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ചെന്നൈയിലെ കോളേജ് ഹോസ്റ്റൽ മുറിയിൽ;മൃതദേഹം വീട്ടിലെത്തിച്ചു






താമരശ്ശേരി ചമൽ എട്ടേക്ക്ര പൂവന്മലയിൽ താമസിക്കും ബബീഷിൻ്റെ മകൾ ദേവി കൃഷ്ണ (20) യെയാണ് ചെന്നൈ ചെങ്കൽപേട്ട് കർപ്പകവിനായക നഴ്സിംഗ് കോളേജിലെ ഹോസ്റ്റൽ മുറിയിൽ ഇന്നലെ രാവിലെ 11 മണിയോടെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.

കോളേജിലെ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു.



ഉച്ചക്ക് 12 മണിയോടെയാണ് മരണവിവരം വീട്ടുകാർ അറിയുന്നത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് പുലർച്ചയോടെ വീട്ടിൽ എത്തിച്ചു


പഠനകാലത്ത് കടുത്ത മാനസിക സമ്മർദ്ദങ്ങൾ നേരിട്ടതായി കാണപ്പെട്ടിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.


മാതാവ് :സന്ധ്യ

സഹോദരൻ :ആരോമൽ (കിച്ചു)

Post a Comment

Previous Post Next Post