തൃശൂര്‍: തൃശൂര്‍ കണിമംഗലത്ത് സ്വകാര്യബസ് മറിഞ്ഞു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ അന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂരിലെ വിവിധ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ സമയമായതിനാല്‍ ബസിലെ യാത്രക്കാരില്‍ ഏറെയും
കുട്ടികളും സ്ത്രീകളുമാണ്. കണിമംഗലത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിയുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്