താമരശ്ശേരി: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പച്ചക്കറി ഇല്ലാത്ത സാമ്പാർ വിതരണം നടത്തി പ്രതിഷേധിച്ചു. ഓണ കാലത്ത് അടിക്കടി വർദ്ധിക്കുന്ന പച്ചക്കറി വിലവർദ്ധനവിനെതിരെയാണ് മുസ്ലിം യൂത്ത് ലീഗ് താമരശ്ശേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ബസ് ബേയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം റഫീഖ് കൂടത്തായി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് എം.ടി.അയ്യൂബ് ഖാൻ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി ട്രഷറർ പി.പി അബ്ദുൽ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി എ.പി സമദ് സ്വാഗതവും ഇഖ്ബാൽ പൂക്കോട് നന്ദിയും പറഞ്ഞു. മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് കെ സി ഷാജഹാൻ,സെക്രട്ടറി ഫാസിൽ മാസ്റ്റർ,ആയിഷ മുഹമ്മദ്,വാഹിദ് അണ്ടോണ ,റിയാസ് കാരാടി അൽത്താഫ് ടി പി നദീറലി തച്ചംപൊയിൽ, ഷൈജൽ വിച്ചി,അനസ് പരപ്പൻപൊയിൽ,തുടങ്ങിയവർ സംബന്ധിച്ചു. വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ ഇടപ്പെട്ടിലെങ്കിൽ വരും ദിവസങ്ങിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ നേരിടേണ്ടിവരുമെന്ന് യൂത്ത് ലീഗ് നേതാക്കൾ മുന്നറീപ്പ് നൽകി.
പച്ചക്കറിക്ക് തീവിലയെന്നാരോപിച്ച് താമരശ്ശേരിയിൽ യൂത്ത് ലീഗ് പച്ചക്കറിയില്ലാ സാമ്പാർ വിളമ്പി പ്രതിഷേധിച്ചു
byWeb Desk
•
0