താമരശ്ശേരി: പുതുപ്പാടി നാലേക്രയിൽ ആരാരുമില്ലാതെ അവശനിലയിൽ ഷെഡിൽ താമസിച്ചിരുന്ന വൃദ്ധനായ ബാലൻ എന്നയാളെ സന്നദ്ധ പ്രവർത്തകർ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.
നാട്ടുകാർ എത്തിച്ചു നൽകുന്ന ഭക്ഷണം കഴിച്ചാണ് ബാലൻ ഒറ്റക്ക
പ്ലാസ്റ്റിക് ഷീറ്റിൽ തീർത്ത ഷെഡിൽ കഴിഞ്ഞിരുന്നത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ജില്ലാ ലീഗൽ അതോറിറ്റി വളണ്ടിയർമാരായ ഫാറൂഖ് തുമ്പപറമ്പ്, സെലീന താമരശ്ശേരി, ജാഫർ വടക്കൻ, ജാസ്മിൻ എന്നിവർ സ്ഥലത്തെത്തി ആബുലൻസിൽ ബാലനെ ആദ്യം താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി മിറാക്കിൾ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഫറൂഖിൽ ഉള്ള അഭയ കേന്ദ്രത്തിലേക്കാണ് മാറ്റിയത്.
സാമൂഹ്യനീതി വകുപ്പിൻ്റെയും, സർക്കാരിൻ്റെ "ഒപ്പമുണ്ട്" എന്ന പദ്ധതിയുടേയും, ജില്ലാ ലീഗൽ സർസീസ് അതോറിറ്റിയുടെയും എല്ലാ വിധ സഹായങ്ങളും, ചികിത്സയും ഇയാൾക്ക് ലഭ്യമാക്കുമെന്ന് സന്നദ്ധ പ്രവർത്തകർ പറഞ്ഞു