Trending

രണ്ട് വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാൻ ശ്രമം; പ്രതി പിടിയിൽ






തിരുവനന്തപുരം: കിഴക്കേകോട്ടയില്‍ രണ്ട് വയസ്സുള്ള കുഞ്ഞിനെ തട്ടി കൊണ്ടുപോകാൻ ശ്രമം. മണ്ണന്തല സ്വദേശി പ്രസാദിന്റെ കുഞ്ഞിനെയാണ് തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ ട്രാൻസ് വുമണായ നീതു എന്നയാൾ പിടിയിലായി. ഫോർട്ട് പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാത്രി കിഴക്കേ കോട്ടയിലെ റോഡിന് സമീപമായിരുന്നു സംഭവം. രക്ഷിതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ റോഡരികില്‍ വെച്ചാണ് തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ചത്. കുഞ്ഞിന്റെ ആഭരണങ്ങളടക്കം കവര്‍ന്നെടുക്കാന്‍ പ്രതി ശ്രമിച്ചിരുന്നെന്നാണ് ലഭിക്കുന്ന വിവരം. കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച പ്രതിയെ രക്ഷിതാക്കളടക്കം ചേര്‍ന്ന് തടുക്കുകയായിരുന്നു.  ഇപ്പോള്‍ പ്രതി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്നും നിരീക്ഷിച്ച് വരികയാണെന്നും ഫോര്‍ട്ട് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post