Trending

പ്രവർത്തനമാരംഭിച്ച് 9 വർഷം പിന്നിട്ടിട്ടും ഔദ്യോഗിക ടെലിഫോൺ പോലും സ്വന്തമായി ഇല്ലാതെ അടിവാരം പോലീസ് ഔട്ട് പോസ്റ്റ്




താമരശ്ശേരി പോലിസ് സ്റ്റേഷനു കീഴിൽ അടിവാരത്ത് പ്രവർത്തനമാരംഭിച്ച പോലീസ് ഔട്ട് പോസ്റ്റിലാണ് ആളുകൾക്ക് ബന്ധപ്പെടാൻ സ്വന്തമായി ഒരു ടെലഫോൺ പോലും ഇല്ലാത്തത്.

2014 മാർച്ച് 5 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഔട്ട് പോസ്റ്റ് ഉദ്ഘാടനം ചെയ്തത്, പ്രവർത്തനം ആരംഭിച്ചിട്ട് ഒൻപത് വർഷം പിന്നിട്ടെങ്കിലും ജനങ്ങൾക്ക് സഹായത്തിനായി ബന്ധപ്പെടാൻ ഇവിടെ ഒരു ഔദ്യോഗിക ഫോൺ പോലുമില്ല. ടി ന്യൂസ്

ചുരത്തിലും, പുതുപ്പാടി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലും എന്തെങ്കിലും പ്രശ്നമുണ്ടായാലോ, മറ്റ് സഹായങ്ങൾ അവശ്യമെങ്കിലോ ആദ്യം ബന്ധപ്പെടാൻ ശ്രമിക്കുക ഏറ്റവും അടുത്ത അടിവാരം ഔട്ട് പോസ്റ്റിലാണ്.

നിലവിലെ അവസ്ഥയിൽ ആദ്യം താമരശ്ശേരി പോലീസിൽ വിളിക്കണം, അവിടെ നിന്നും അടിവാരത്ത് ഡ്യൂട്ടിയിൽ ഉള്ള ഉദ്യോഗസ്ഥൻ്റെ മൊബൈൽ നമ്പർ വാങ്ങണം, ഈങ്ങാപ്പുഴയിലെ ആവശ്യത്തിന് വിളിക്കുംമ്പോൾ ചിലപ്പോൾ ഫോൺ എടുക്കുന്ന ഉദ്യോഗസ്ഥൻ ചുരത്തിന് മുകളിലായിരിക്കും, ഒന്നുകിൽ വീണ്ടും അടിവാരത്ത് മറ്റൊരാളുടെ നമ്പർ വാങ്ങി വിളിക്കുകയോ, അല്ലെങ്കിൽ അദ്ദേഹം തന്നെ ഓഫീസിൽ ഉള്ള മറ്റാരെങ്കിലുമായി ബന്ധപ്പെടുകയോ വേണം. ഇന്നെനെ ഒരു വിവരം അറിയിക്കാൻ മൂന്നും നാലും പേരെ വിളിക്കേണ്ട അവസ്ഥയാണ്.

അടിയന്തിര സാഹചര്യത്തിൽ പോലും പോലീസ് സ്ഥലത്തെത്തുന്നത് വൈകാൻ ഇത് കാരണമാവുന്നുണ്ട്.

അടിവാരം ഔട്ട് പോസ്റ്റിലെ ഉദ്യോഗസ്ഥ സ്ട്രങ്ങ്ത്ത് 11 ആണ്. .ഇതിൽ ഒരു എ എസ് യും, 4 സീനിയർ സി പി ഒ മാരും, 6 സി പി ഒ മാരുമാണ്.

 അടിക്കടി അപകടങ്ങളും
,ഗതാഗത കുരുക്കും നേരിടുംമ്പോൾ ആളുകൾ ആദ്യം ബന്ധപ്പെടാൻ ശ്രമിക്കുക അടിവാരം ഔട്ട് പോസ്റ്റുമായാണ്, ഔദ്യോഗിക ഫോൺ ഇല്ലാത്തതിനാൽ എവിടെ തിരഞ്ഞാലും ഇവിടത്തെ നമ്പർ കിട്ടില്ല.

പുതുപ്പാടി പഞ്ചായത്ത് ബസ് സ്റ്റാൻ്റിനായി അടിവാരത്ത് നിർമ്മിച്ച കെട്ടിടത്തിലാണ് ഔട്ട് പോസ്റ്റ് പ്രർത്തിക്കുന്നതും, അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങൾ അടക്കം സൂക്ഷിക്കുന്നതും.

ഔദ്യോഗികമായി ഒരു ഫോൺ അടിവാരം ഔട്ട് പോസ്റ്റിൽ നൽകുകയും, ആ നമ്പർ പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്നാണ് ചുരം വഴി യാത്ര ചെയ്യുന്നവരുടെയും, പുതുപ്പാടി പഞ്ചായത്ത് നിവാസികളുടെയും ആവശ്യം.

Post a Comment

Previous Post Next Post