കട്ടിപ്പാറ :സ. കൃഷ്ണപിള്ളയുടെ 75-ാം അനുസ്മരണ ദിനാചരണത്തിന്റ ഭാഗമായി സിപിഐഎം കട്ടിപ്പാറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ബ്രാഞ്ചുകളിൽ പ്രഭാതഭേരിയും പാതക ഉയർത്തലും നടത്തി. അനുസ്മരണ പൊതുയോഗം സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ആർ.പി ഭാസ്‌ക്കരൻ ഉദ്ഘാടനം ചെയ്തു. പാർട്ടി ഏരിയ കമ്മിറ്റി അംഗം നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി സി. പി നിസാർ സ്വാഗതവും സി. പി അബ്ദുൾ അസീസ് നന്ദിയും രേഖപ്പെടുത്തി.