Trending

മാള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന; യുവാക്കള്‍ അറസ്റ്റില്‍






കോഴിക്കോട്:
 പാലാഴിയിലെ സ്വകാര്യ മാള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന രണ്ട് യുവാക്കള്‍ പിടിയില്‍. 29.30 ഗ്രാം എംഡിഎംഎയുമായി നല്ലളം സ്വദേശികളായ മാളിയേക്കല്‍ പറമ്പ് തറോപ്പടി ഹൗസില്‍ അബ്ദുള്‍ റൗഫ് എം.പി (29), നിറംനിലവയല്‍ കെ.ടി ഹൗസില്‍ മുഹമ്മദ്ദ് ദില്‍ഷാദ്.കെ.ടി (22) എന്നിവരെയാണ് നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ജേക്കബ് ടി.പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫും അരുണ്‍ വി ആര്‍ നേത്യത്വത്തിലുള്ള പന്തീരാങ്കാവ് പൊലീസും ചേര്‍ന്ന് പിടികൂടിയത്.

എത്തിച്ചവരെ കുറിച്ചും ആര്‍ക്കെല്ലാമാണ് വില്‍പന നടത്തിയതെന്നും ലഹരി മാഫിയയുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോണ്‍ രേഖകളും പരിശോധിച്ച് വിശദമായ അന്വേക്ഷണം നടത്തുമെന്ന് പന്തീരാങ്കാവ് ഇന്‍സ്‌പെക്ടര്‍ ഗണേഷ് കുമാര്‍ എന്‍ പറഞ്ഞു.

Post a Comment

Previous Post Next Post